അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍


അരൂരില്‍ നാടകീയ ക്ലൈമാക്സ്. 1955 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. ഉദ്യേഗഭരിതമായ നിമിഷങ്ങളിലൂടെയാണ് അരൂരിലെ അവസാന നിമിഷങ്ങള്‍ കടന്നുപോയത്. 54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ ജയിച്ചു കയറുന്നത്.


ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലെ വിജയം മണ്ഡലത്തിലെ യുഡിഎഫിന്റെ ചിട്ടയായിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.


അഭിമാന പോരാട്ടത്തിലെ അവസാന നിമിഷങ്ങളിലെ സമ്മര്‍ദം ഷാനിമോള്‍ ഉസ്മാന്റെ മുഖത്തും കാണാമായിരുന്നു. ഒപ്പം ഡിസിസി പ്രസിഡന്റ് എം ലിജുവും സഹപ്രവര്‍ത്തക ലതികാ സുഭാഷും ആകാംക്ഷാഭരിതരായി കൂടെയുണ്ട്.



Sharing is Caring