ഹരിയാനയില്‍ അപ്രതീക്ഷിത തിരിച്ചടി; ബിജെപി അധ്യക്ഷന്‍ രാജിവച്ചു


ചണ്ഡിഗഢ്: ബിജെപി സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പാടേ തള്ളി ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു കടക്കുമ്ബോള്‍ എന്‍ഡിഎയും യുപിഎയും ഇവിടെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.


ആകെയുള്ള 90 സീറ്റിലെയും ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ഇരു കക്ഷികളും 35 വീതം സീറ്റുകളില്‍ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റില്‍ ഒരു കക്ഷിയും എത്തില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.


ഇന്ത്യാ ടുഡേ ഒഴികെയുള്ള എക്‌സിറ്റ് പോളുകളെല്ലാം ബിജെപി സഖ്യത്തിന് വന്‍ വിജയമാണ് ഹരിയാനയില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അതിന് അടുത്തെങ്ങും എത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ ബിജെപിക്കായില്ല. പാര്‍ട്ടിയുടെ മോശം പ്രകടനത്തിനു പിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു.

ദുഷ്യന്ത് ചൗതാലയുടെ പിന്തുണയ്ക്കായി കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലം പൂര്‍ണമായി പുറത്തുവന്നതിനു ശേഷമേ ഭാവികാര്യങ്ങളില്‍ നിലപാടെടുക്കൂ എന്ന് ചൗതാല അറിയിച്ചു.



Sharing is Caring