സൗദിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും. ഇതോടെ ഇന്ത്യ സൗദി അറേബ്യ ബന്ധം കൂടുതല്‍ ശക്തമാകും. മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം ആദ്യം സൗദി സന്ദര്‍ശിച്ചിരുന്നു.

സാമ്ബത്തിക ലക്ഷ്യം മാത്രമല്ല മോഡിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പാകിസ്താന്റെ നീക്കം തകര്‍ക്കുക എന്ന ലക്ഷ്യവുമുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി അറേബ്യയെ ഇന്ത്യയോട് അടുപ്പിക്കാന്‍ മോഡിക്ക് സാധിച്ചാല്‍ സന്ദര്‍ശനം വിജയകരമാകും.

സൗദിയുമായി ബന്ധം ശക്തമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും നേട്ടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതി വിഭവങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയുടെ എണ്ണ കമ്ബനിയായ അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

10000 കോടി ഡോളര്‍ (ഏഴ് ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മോഡിയുടെ റിയാദ് സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കും. റിയാദില്‍ നിക്ഷേപകരുടെ വാര്‍ഷിക യോഗത്തില്‍ മോഡി സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *