വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഫായിസിന്റെ മൃതദേഹം കണ്ടെത്തി


വടകര: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹം.


ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും കടലും ചേരുന്നിടത്താണ് അപകടമുണ്ടായത്. മീന്‍പിടിക്കാന്‍ പുഴയിലിട്ട വല അടിയൊഴുക്കില്‍പെട്ട് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അത് പിടിക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിയുകയായിരുന്നു.


ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും ഫായിസിനായി തിരച്ചില്‍ തുടര്‍ന്നിരുന്നു.



Sharing is Caring