വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന നേതാവ് അറസ്റ്റില്‍. എന്‍സിപി സംസ്ഥാന സെക്രട്ടറി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്.സാബത്തിക ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണം തട്ടിച്ചതുമായ എട്ടോളം പരാതികളാണ് ഇയാള്‍ക്കെതിരെ പോലീസിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ജയകുമാറിനെതിരെ ഒരു സ്ത്രീ 16 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു എന്ന് പരാതി നല്‍കിയിരുന്നു.പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നിരിക്കുന്നത്.













