പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ തുടങ്ങിയില്


പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ തുടങ്ങിയില്ല. ദുരന്തം നടന്ന ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ വിഷയങ്ങള്‍ തീരുമാനിക്കാത്തതാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയത്.


എന്നാല്‍ ഉത്തരവു പുറപ്പെടുവിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. പലതവണ സര്‍ക്കാറിനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ പത്തിലെ മന്ത്രിസഭാ യോഗമാണ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി എന്‍ കൃഷ്ണന്‍ നായരെ അധ്യക്ഷനാക്കി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍ ഓഫിസ് അടക്കമുള്ള സൗകര്യങ്ങളൊന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല.




Sharing is Caring