മദ്യനയത്തില്‍ ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണം: എക്‌സൈസ് മന്ത്രി


യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തെറ്റായിപോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മദ്യനിരോധനം പാളിപ്പോയെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ അര്‍ഥം.കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയിട്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.


സംസ്ഥാനത്ത് മദ്യത്തേക്കാള്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നുണ്ടെന്നും മദ്യശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring