ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികള്‍ സംബന്ധിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്രബജറ്റ് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.













