തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. അതിന് പിന്നാലെ ശൂന്യവേളയില്‍ മടങ്ങിയെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.













