ലോകത്ത് 3.14 കോടി കൊവിഡ് ബാധിതര്‍, മരണം 9,68,000 ആയി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേര്‍ രോഗമുക്തി നേടി.

കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. യു.എസില്‍ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7,046,135 ആയി. മിക്ക സംസ്ഥാനങ്ങളിലും രോഗ വ്യാപനത്തില്‍ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകള്‍ മുന്‍ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 10% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു. 4,297,295 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞദിവസം 86,961​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.മ​ര​ണസംഖ്യ​ 89,000 ആയി. രാ​ജ്യ​ത്തെ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​തു​ട​ര്‍​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സ​വും​ 90,000​ ​(93,356​)​ ​ക​ട​ന്നു. 80.12​ ​ശ​ത​മാ​നമാണ് ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക്.​ ​ആ​കെ​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ 44​ ​ല​ക്ഷ​ത്തോ​ളം​ ​ആ​യി.

ബ്രസീലില്‍ ഇതുവരെ 4,560,083 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 137,350 പേരാണ് മരണമടഞ്ഞത്. സുഖംപ്രാപിച്ചവരുടെ എണ്ണം 3,887,199 ആയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *