ഐ.പി.എല്‍, ഹെെദരാബാദിനെ തോല്‍പ്പിച്ച്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണില്‍ ഹെെദരാബാദിനെ തോല്‍പ്പിച്ച്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. പത്ത് റണ്‍സിന്റെ വിജയമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഹെെദരാബാദിനെതിരെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ഇത് മറികടക്കാന്‍ ഹെെദരാബാദ് വാശിയേറിയ പൊരാട്ടം നടത്തിയെങ്കിലും രണ്ട് പന്ത് ബാക്കി നില്‍ക്കെ 153 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ‌ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആദ്യം ബാറ്റിംഗിനിറങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *