ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 49 ലക്ഷത്തിലേക്ക്​; 19 ലക്ഷം പേര്‍ രോഗമുക്തി നേടി

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ രോഗികള്‍ 4,891,326 ആയി. ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം​ 320,134 ആയി. 2,663,779 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 44,765 പേരുടെ നില ഗുരുതരമാണ്. 1,907,413 പേര്‍ രോഗമുക്തി നേടി.

യു.എസില്‍ 24 മണിക്കൂറിനിടെ 22,000 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,550,294 കടന്നു. മരണം 91,981 പേരാണ്​ മരിച്ചത്​.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,90,678 കോവിഡ് രോഗികളാണുള്ളത്. 2,722 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ്​ മരണങ്ങളുടെ എണ്ണത്തില്‍ 34,796 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 2,46,406 പേര്‍ക്ക് വൈറസ്​ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 32,007 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. 2,25,886 പേര്‍ രോഗബാധിതരാണ്. സ്പെയിനില്‍ 27,709 പേര്‍ മരിക്കുകയും 2,78,188 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്​തു.

ബ്രസീല്‍ – 2,55,368 (16,853), ഫ്രാന്‍സ് – 1,79,927 (28,239), ജര്‍മനി – 1,77,289(8,123), തുര്‍ക്കി – 1, 50,593 (4,171), ഇറാന്‍ – 1,22,492 (7,057) എന്നിങ്ങനെയാണ്​ മറ്റു രാജ്യങ്ങളില്‍ കോവിഡ്​ ബാധിതരും മരണവും റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *