യു.പിയില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

ലക്‌നൗ: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാട്ടിലേക്കുള്ള പലായനത്തിനിടെ മൂന്നു കുടിയേറ് തൊഴിലാളികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോയ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 12 ഓളം പേര്‍ക്ക് പരിക്കേറ്റു. 17 പേരാണ് രടക്കിലുണ്ടായിരുന്നത്. ഝാന്‍സി-മിര്‍സാപുര്‍ ദേശീയ പാതയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ആഗ്രഹ-ലക്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബെഹ്ദ മുജാവറിലാണ് തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ രണ്ടുപേരും മറ്റൊരു അപകടത്തില്‍ ഒരാളും മരണമടഞ്ഞിരുന്നു. ഗൗരിയ കലാണ്‍ എന്ന സ്ഥലത്താണ് തിങ്കളാഴ്ച പകല്‍ അപകടമുണ്ടായതെന്ന് എസ്.പി വിക്രാന്ത് വീര്‍ സിംഗ് പറഞ്ഞു. മരിച്ചവരില്‍ രാംജി (28), സുരേ്രന്ദ കുമാര്‍ അഞ്ചാല്‍ (40) എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ആശങ്കാജനകമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *