ലോകകപ്പ് വേദികള്‍, അല്‍ഭുതച്ചെപ്പ് തുറന്ന് ഖത്തര്‍


നയതന്ത്ര പ്രതിസന്ധികള്‍ക്കിടയിലും 2022 ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള സജീവമായ ഒരുക്കത്തിലാണ് ഖത്തര്‍. ഇതാദ്യമായാണ് ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്തും അറബ്, മുസ്‌ലിം രാജ്യത്തും ലോകകപ്പ് എത്തുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങള്‍ അതിജീവിച്ച് ഖത്തര്‍ മുന്നേറുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.


ലോകകപ്പിനായി 11 സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കുന്നത്. മൂന്നെണ്ണം പുതുക്കുകയും ഒന്‍പതെണ്ണം പുതിയത് പണിയുകയും ചെയ്യും. അമ്പരപ്പിക്കുന്നതാണ് ഓരോ സ്‌റ്റേഡിയങ്ങളുടെയും നിര്‍മാണം. അറബ് സംസ്‌കാരവും അടയാളങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഓരോ സ്‌റ്റേഡിയങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.




Sharing is Caring