ലോകകപ്പ് ഫെെനല്‍: റൗട്ടിനും കൗറിനും അര്‍ദ്ധ സെഞ്ച്വറി, ഇന്ത്യ പൊരുതുന്നു

വനിതാ ക്രിക്കറ്റ് ലോകകപ്പ് പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യ അര്‍ദ്ധ സെഞ്ച്വറി നേടിയ പൂനം റൗട്ടിന്റെ ഹര്‍മന്‍പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ പൊരുതുന്നു. 229 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 43റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും റൗട്ടിന്റെയും കഴിഞ്ഞ കളിയിലെ താരം കൗറിയും കരുത്തില്‍ ഇന്ത്യ മുന്നേറുകയാണ്. സ്മിതി മന്ദാനയുടെയും ക്യാപ്റ്റന്‍ മിതാലി രാജിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തിട്ടുണ്ട്. 62 റണ്‍സുമായി റൗട്ടും50 റണ്‍സുമായി കൗറുമാണ് ക്രീസില്‍. ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യയ്ക്ക് ഇനി 103 പന്തില്‍ 93 റണ്‍സ് കൂടി വേണം.

നേരത്തെ, ടോസ് നേടി കലാശപ്പോരാട്ടത്തിന് ഇറങ്ങിയ ഇംഗ്ളണ്ടിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇംഗ്ലണ്ടിന് വേണ്ടി നഥാലി സ്കെെവര്‍ (51) അര്‍ദ്ധ സെഞ്ച്വറി നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നല്ല തുടക്കം കിട്ടിയിരുന്നെങ്കിലും സ്കോര്‍ 47ല്‍ നില്‍ക്കുമ്ബോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ ലോറന്‍ വിന്‍ഫീല്‍ഡിന്റെ (24) വിക്കറ്റായിരുന്നു ആദ്യം നഷ്ടമായത്. രാജേശ്വരി ഗായംഗിന്റെ പന്തില്‍ വിന്‍ഫീല്‍ഡ് ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. പിന്നീട് 23 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി വന്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ സ്കെെവറും സാറാ ടെയ്ലറും (45) ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

സ്കോര്‍ 146ല്‍ എത്തി നില്‍ക്കെ ടെയ്ലറെ മടക്കി ഗോസ്വമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഫ്രാന്‍ വില്‍സനെയും മികച്ച രീതിയില്‍ കളിക്കുകയായിരുന്ന സ്കെെവറെയും മടക്കി ഗോസ്വാമി ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ തടഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ഗോസ്വമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂനം യാദവ് രണ്ടും ശിഖ പാണ്ടെ ഒരു വിക്കറ്റും നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *