ചൈനയില്‍ നാലായിരത്തോളം വെബ്‌സൈറ്റുകള്‍ നിരോധിച്ചു


ചൈനയില്‍ നാലായിരത്തോളം വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തലാക്കി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 3918 സൈറ്റുകള്‍ക്കാണ് സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് താഴിട്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന, വര്‍ഗീയത പടര്‍ത്തുന്ന, അശ്ലീലത എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സൈറ്റുകളാണ് നിരോധിച്ചത്. അനധികൃത വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് 316 കേസുകളും സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സി.എ.സി) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൂടാതെ വ്യാജമായ 8,10,000 സൈബര്‍ അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും മരവിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്‌സൈറ്റുകളുടെ നിയന്ത്രണമുള്ള വ്യക്തികള്‍ക്കെതിരേയും കേസെടുക്കുമെന്ന് സി.എ.സി വ്യക്തമാക്കി.




Sharing is Caring