തെറ്റയിലിന്റെ കേസൊതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങളൊഴുക്കിയെന്ന് പി.സി.ജോര്‍ജ്


മുന്‍ എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന ആരോപണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് താന്‍ പണം വാങ്ങിക്കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. 31 ലക്ഷം രൂപ രണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും താന്‍ വാങ്ങിക്കൊടുത്തുവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്റെയടുത്ത് സങ്കടം പറയുകയാനെത്തി. അതിന്റെ അടിസ്ഥാനത്തില്‍ തെറ്റയിലിനെ വിളിച്ച് സംസാരിക്കുകയും പിന്നീട് വസ്തുത ബോധ്യപ്പെടുകയും രണ്ട് പ്രഗല്‍ഭരായ കോണ്‍ഗ്രസുകാരില്‍ നിന്നും 31ലക്ഷം രൂപ വാങ്ങിക്കൊടുക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.


തെറ്റയിലുമായി ബന്ധപ്പെട്ട വീഡിയോ രംഗങ്ങള്‍ നല്‍കിയാല്‍ പണം നല്‍കാമെന്ന് സ്ത്രീയുടെ അച്ഛനോട് കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് നല്‍കാന്‍ നല്‍കാന്‍ അവര്‍ തയ്യാറയില്ല. ഈ പണമാണ് താന്‍ വാങ്ങിനല്‍കിയതെന്നും തെറ്റയില്‍ നിരപരാധിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.




Sharing is Caring