ഇത് മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള അഴിമതിയെന്ന് എം.ബി.രാജേഷ്


സംസ്ഥാന ബി.ജെ.പിയെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോളേജ് അഴിമതിക്ക് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി എം.ബി.രാജേഷ് എം.പി രംഗത്തെത്തി. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ 50000 കോടി വിലവരുന്ന ഓഹരികള്‍ മോദി സര്‍ക്കാര്‍ വെറും 518. 44 കോടിയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ കൊടും വഞ്ചനയ്ക്കും രാജ്യ ദ്രോഹത്തിനുമെതിരെ പ്രതികരിക്കണമെന്നും മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച്‌ താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയുടെ വിശദാംശങ്ങളും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം




Sharing is Caring