ലോകകപ്പിൽ ഇന്ത്യ-അഫ്‌ഗാന്‍ പോരാട്ടം നാളെ


ലോകകപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-അഫ്‌ഗാന്‍ പോരാട്ടത്തില്‍ കാലാവസ്ഥ വില്ലനാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. കളിച്ച എല്ലാ മല്‍സരങ്ങളിലും തോൽക്കുകയും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയും ചെയ്ത അഫ്ഗാനിസ്താന് മേല്‍ ഏകപക്ഷീയമായ വിജയം പ്രതീക്ഷിച്ചാണ് ഇന്ത്യ നാളെ കളിക്കിറങ്ങുക. ടൂര്‍ണമെന്റിലെ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിരാട് കോലിയും സംഘവും പോരാടാന്‍ ഇറങ്ങുമ്ബോള്‍ ഒരു വന്‍ വിജയം പ്രതീക്ഷിക്കാം.




Sharing is Caring