സ്വ​ര്‍​ണ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍


കൊ​ച്ചി: സ്വ​ര്‍​ണ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍. പ​വ​ന് 320 വ​ര്‍​ധി​ച്ച്‌ 25,440 രൂ​പ​യാ​യി. ഗ്രാ​മി​ന് 40 രൂ​പ വ​ര്‍​ധി​ച്ച്‌ 3,180 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും വി​ല കു​ത്ത​നെ കൂടി .
വ്യാ​ഴാ​ഴ്ച മാ​ത്രം 560 രൂ​പ​യാ​ണ് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഇ​രു​പ​ത്തി​യ​യ്യാ​യി​ര​ത്തി​ലേ​ക്ക് സ്വ​ര്‍​ണ വി​ല ക​ട​ന്നു. നേ​ര​ത്തെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20 ന് ​പ​വ​ന് ഇ​രു​പ​ത്തി​യ​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് താ​ഴേ​ക്കു​വ​ന്നി​രു​ന്നു. മാ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ​വി​ല മു​ക​ളി​ലേ​ക്ക് കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് വൈ​കാ​തെ പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം​വ​രു​ത്തു​മെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍​ന്നാ​ണു സ്വ​ര്‍​ണ വി​ല കു​തി​ക്കു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​രാ​നാ​ണു സാ​ധ്യ​ത​യെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.




Sharing is Caring