ലൈംഗികപീഡന പരാതിയിൽ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി


കൊച്ചി : ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുംബൈ ദിന്‍ഡോഷി സെക്ഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അല്‍പസമയത്തിനകം പരിഗണിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ബിനോയ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.അതേസമയം ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചിട്ടുണ്ട്. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ലാറ്റാണ് അവിടേക്കാണ് പൊലീസ് തിരിച്ചിരിക്കുന്നത്.ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാല്‍ അടുത്തവീട്ടില്‍ നോട്ടീസ് നല്‍കി. ഓഷിവാര പൊലീസ് മുമ്ബാകെ ഉടന്‍ ഹാജരാകണമെന്നാണ് നോട്ടീസ്.




Sharing is Caring