ലീവ് എടുത്ത് പ്രതിഷേധം അറിയിക്കാന്‍ നാഴ്‌സുമാര്‍ ഒരുങ്ങുന്നു


തിരുവനന്തപുരം: ഈ മാസം ആറ് മുതല്‍ നാഴ്‌സുമാര്‍ ലീവ് എടുത്ത് പ്രതിഷേധിക്കുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്‌സുമാരാണ് സമരം ചെയ്യുന്നത്.


നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയാണ് ഇക്കാര്യം അറിയിച്ചത്. നേരെത്ത ഈ മാസം അഞ്ചാം തീയതി മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിരുന്നു. ഈ സമരം സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് അഞ്ചാം തീയതി മുതലുള്ള സമരം സംഘടന പിന്‍വലിച്ചു. പക്ഷേ അതിനു പകരം ലീവെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം.


457 ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് പ്രതിഷേധം..അഞ്ചാം തീയതി മുതലുള്ള സമരം സ്റ്റേ ചെയ്ത നടപടി കോടതിയില്‍ നേരിടുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഈ മാസം മുതല്‍ അടിസ്ഥാന ശമ്പളം 20,000 രൂപ നല്‍കുന്ന ആശുപത്രികളുമായി മാത്രമേ സഹകരിക്കൂ. സര്‍ക്കാര്‍ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും യുഎന്‍എയുടെ ജനറല്‍ കൗണ്‍സില്‍ വിലയിരുത്തി.



Sharing is Caring