സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാനുള്ള രീതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രഷറി അക്കൗണ്ടുവഴിയുള്ള പണം കൈമാറ്റത്തിന് മൊബൈല്‍ ആപ്പ് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. മെയ് മുതല്‍ പദ്ധതി നടപ്പിലാകും. ഇലക്‌ട്രോണിക് ടിഎസ്ബി അക്കൗണ്ടുകള്‍ തുറക്കുന്നത് വിജയിച്ചാല്‍ മാര്‍ച്ചുമുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്ബളം ട്രഷറി സമ്ബാദ്യ അക്കൗണ്ട് വഴി ലഭ്യമാക്കാം. ഇതുവഴി മാസത്തിന്റെ തുടക്കം സര്‍ക്കാരിന് പണമില്ലാതെ വരുന്ന സ്ഥിതി ഒഴിവാക്കാം.

ജീവനക്കാര്‍ മുഴുവന്‍ പണവും ഒന്നിച്ച്‌ പിന്‍വലിക്കില്ല. അതിനാല്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ ആവശ്യത്തിന് പണമുണ്ടാവും. കേന്ദ്രസഹായം എല്ലാമാസവും 15ന് ശേഷം ലഭിക്കുന്നത് കൊണ്ട് ആദ്യ ദിവസങ്ങളില്‍ പണം തികയാതെ വരുന്ന അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാണ് പുതിയ പദ്ധതി.

ജീവനക്കാരുടെ ശമ്ബളം ട്രഷറി സമ്ബാദ്യ അക്കൗണ്ടിലൂടെ നല്‍കുമ്ബോള്‍ പിന്‍വലിക്കാത്ത പണത്തിന് ആറുശതമാനം പലിശ നല്‍കാനും ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ട്രഷറി സമ്ബാദ്യ അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത് എല്ലാ മാസവും 10നും 30നും ഇടയിലുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പിനാണ്.

എന്നാല്‍, ഇലക്‌ട്രോണിക് ടിഎസ്ബി അക്കൗണ്ടില്‍ മാസം ഒന്നിനും 15നും ഇടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. ട്രഷറി സമ്ബാദ്യ അക്കൗണ്ട് ഉള്ളവര്‍ക്ക് നെറ്റ് ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തും. അക്കൗണ്ട് ഉടമയ്ക്ക് ഈ സംവിധാനത്തിലൂടെ ബാങ്കുവായ്പകള്‍ തിരിച്ചടയ്ക്കാനും മറ്റ് സേവനങ്ങള്‍ക്ക് പണമടയ്ക്കാനും സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *