മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ അറസ്റ്റില്‍


കാലടി: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. അഡ്വ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുന്‍ കപ്യാര്‍ അറസ്റ്റില്‍. തേക്കിന്‍തോട്ടം വട്ടേക്കാടന്‍ വീട്ടില്‍ ജോണിനെയാണ് കുരിശുമുടിയിലെ ഒന്നാം സ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.


വൈദികന് നേരെ ആക്രമണം നടന്ന ആറാം സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഒന്നാം സ്ഥലം. ആക്രമണത്തിന് ശേഷം ഒാടി രക്ഷപ്പെട്ട ജോണി ഒന്നാം സ്ഥലത്തുള്ള പന്നി ഫാമിന് സമീപം വിശ്രമിക്കുകയായിരുന്നു. ജോണിയെ ഉടന്‍ തന്നെ കാലടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.


വ്യാഴാഴ്ച ഉച്ചക്ക്​ കുരിശുമുടിയില്‍ നിന്ന് അടിവാരത്തേക്ക് ഇറങ്ങുകയായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിനെ ജോണി തടഞ്ഞു നിര്‍ത്തി കത്തി ഉപ​േയാഗിച്ച്‌​ കുത്തുകയായിരുന്നു. കുത്തിയ ശേഷം ജോണി വനത്തിനുള്ളിലേക്ക് ഓടിപ്പോയിരുന്നു. പൊലീസിന്‍റെ നേതൃത്വത്തില്‍ മലയാറ്റൂര്‍ വനത്തില്‍ ജോണിക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു.

തുടയില്‍ ആഴത്തില്‍ കുത്തേറ്റ ഫാ. സേവ്യറി​​​ന്‍റെ രക്തക്കുഴലുകള്‍ പൊട്ടുകയും അമിത രക്​തസ്രാവം ഉണ്ടാവുകയും ചെയ്തു. മല ഇറങ്ങുമ്ബോള്‍ റെക്ടറി​​ന്‍റെ കൂടെയുണ്ടായിരുന്ന പ്രവാസിയായ മനുവും മലയിലെ ആറാം സ്​ഥലത്തിന് സമീപം പ്ലമ്ബിങ്​ ജോലി നടത്തിക്കൊണ്ടിരുന്ന മൂന്ന് തൊഴിലാളികളും ചേര്‍ന്നാണ്​ കുഴഞ്ഞുവീണ അദ്ദേഹത്തെ അര മണിക്കൂറോളം ചുമന്ന് അടിവാര​െത്തത്തിച്ച്‌ വാഹനത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, വഴിമധ്യേ രക്തം വാര്‍ന്ന് ഫാ. സേവ്യര്‍ മരിച്ചു.

റെക്ടര്‍ മല കയറാന്‍ പോയിട്ടുണ്ടെന്ന്​ അറിഞ്ഞ് എത്തിയതായിരുന്നു ജോണി. 25 വര്‍ഷമായി കപ്യാരുടെ ചുമതലയിലുള്ള ജോണിയെ മദ്യപാനത്തിന്‍റെയും സ്വഭാവദൂഷ്യത്തി​​ന്‍റെയും പേരില്‍ ആഴ്ചകള്‍ക്ക്​ മുമ്ബ്​ ജോലിയില്‍ നിന്ന്​ സസ്​പെന്‍ഡ്​ ചെയ്തിരുന്നു. വ്യാഴാഴ്ച ചര്‍ച്ചക്ക്​ എത്താന്‍ ജോണിയോട്​ ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നു.



Sharing is Caring