ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി 6 നും 13 നും

വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി ആറിനും 13-നുമായി നടത്തും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളുടേത് ആറിനും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവയുടേത് 13-നുമാണ്.
ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ആദ്യ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡിസംബര്‍ 23 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. രണ്ടാം പരീക്ഷയുടെ അഡ്മിനിഷന്‍ ടിക്കറ്റുകള്‍ 2018 ജനുവരി ഒന്നാം തീയതി മുതല്‍ ലഭിക്കും.
ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസ്സമില്ലെന്ന് പി.എസ്.സിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനാല്‍ നിയമന നടപടികളുമായി മുന്നോട്ട് പോകാം.
അതുകൊണ്ടാണ് പരീക്ഷാത്തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചത്. 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ അപേക്ഷകര്‍ കുറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *