കലക്ടര്‍ ടിവി അനുപമയ്ക്കെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍

ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയ്ക്കെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. കളക്ടര്‍ ആര്‍ക്കോവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടറുടെ റിപ്പോര്‍ട്ട് സംശയകരമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.
സത്യം തെളിയിക്കാന്‍ സുപ്രീം കോടതി വരെ പോകും. മന്ത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. മന്ത്രി രാജിവെക്കില്ല. റിപ്പോര്‍ട്ട് വളരെ സംശയകരമാണ്. മന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ട്. അത് വെളിപ്പെടുത്താന്‍ ഹൈക്കോടതിക്ക് മാത്രമെ സാധിക്കുകയുള്ളു. അതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സഹോദരന്‍ തോമസ് കെ തോമസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *