ലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം

നാഗ്​പൂര്‍ ടെസ്​റ്റില്‍ ലങ്കയ്​ക്ക്​ ഇന്നിങ്​സ്​ തോല്‍വി. ഇന്നിങ്​സിനും 239 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 49.3 ഒാവറില്‍ 166 റണ്‍സിന്​ ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

17 ഒാവറില്‍ 63 റണ്‍സ്​ വഴങ്ങി 4 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ്​ ലങ്കയെ എറിഞ്ഞിട്ടത്. രവീന്ദ്ര ജഡേജ, ഇശാന്ത്​ ശര്‍മ,ഉമേശ്​ യാദവ്​ എന്നിവ​ര്‍ രണ്ട്​ വിക്കറ്റ്​ വീതമെടുത്തു. ഇതോടെ മൂന്ന്​ മല്‍സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന്​ മുന്നിലെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *