പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പാക് നിയമമന്ത്രി രാജിവെച്ചു


പാകിസ്താനെ ഇളക്കി മറിച്ച പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. സാഹിദ് ഹമീദ് തന്റെ രാജി പ്രധാനമന്ത്രി ശാഹിദ് ഖാഖന്‍ അബ്ബാസിക്ക് നല്‍കിയതായി പാകിസ്താന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച അര്‍ദ്ധ രാത്രി സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിയമമന്ത്രി രാജിവെക്കാന്‍ തീരുമാനമായത്.


തെരഞ്ഞെടുപ്പ് നിയമഭേദഗതിയെചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ മൂന്ന് ആഴ്ചയോളമായി വന്‍ പ്രക്ഷോഭമാണ് നടന്നുവന്നത്. സമരക്കാരെ പിരിച്ചുവിടാന്‍ ശനിയാഴ്ച നടത്തിയ പൊലിസ് നടപടിയില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring