പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഒരുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. 12 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇത്സംബന്ധിച്ച ബില്‍ തിങ്കളാഴ്ച ചേരുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
ബലാത്സംഗം ‘കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്ന്’ മുഖ്യമന്ത്രി ശിവാജ് സിഗ് ചവാന്‍ വ്യക്തമാക്കി. 2012ലെ ഡല്‍ഹി മാനഭംഗകേസിനു ശേഷമാണ് മാനഭംഗത്തിന് വധശിക്ഷ കൊണ്ടുവരുന്ന നിര്‍ദേശം ചവാന്‍ മുന്നോട്ടുവച്ചത്.

ഇതിനായി പ്രത്യേക പാര്‍ല്‍മെന്റ് സമ്മേളനം വിളിക്കണമെന്നും മാനഭംഗക്കേസിലെയും സ്ത്രീകളെ ദേഹോദ്രവമേല്‍പ്പിച്ച കേസിലേും പ്രതികള്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി പോലും ലഭിക്കവരുതെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകളെ ശല്യപ്പെടുത്തുക, ദേഹോദ്രവമേല്‍പ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ വര്‍ധിപ്പിക്കും. ഇത്തരം കുറ്റവാളികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്ന് മന്ത്രിസഭാ തീരുമാനം വിവരിച്ചുകൊണ്ട് ധനമന്ത്രി ജയന്ത് മലയ്യ അറിയിച്ചു.
ഈ മാറ്റങ്ങള്‍ക്കായി ഐപിസി 376ാം സെക്ഷനില്‍ ഒരു ഉപസെക്ഷന്‍ കൂടി ചേര്‍ക്കും. വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ദുരുപയോഗിക്കുന്നവരെ ശിക്ഷിക്കുന്നതിന് സെക്ഷന്‍ 493ല്‍ ഭേദഗതി കൊണ്ടുവരണമെന്ന ശിപാര്‍ശയും മുന്നോട്ടുവയ്ക്കും.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്‌ബോള്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വേണമെന്ന വ്യവസ്ഥയും ബില്ലില്‍ കൊണ്ടുവരും. ബില്‍ നിയമസഭാ പാസാക്കിയാല്‍ പ്രസിഡന്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് അയക്കും.













