തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ല: കാനം രാജേന്ദ്രന്‍


കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് തയാറാണെന്ന വാര്‍ത്തകള്‍ രൂക്ഷമായ ഭാഷയില്‍ നിഷേധിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് വെളിവുള്ള ആരും കേരളത്തില്‍ കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. അടുത്ത വര്‍ഷം ഏപ്രിലില്‍ കൊല്ലത്ത് വെച്ച്‌ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന് രുപം നല്‍കുന്നത് ജനുവരിയില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്. അങ്ങനെ ഒരു രേഖ ഞങ്ങള്‍ തയ്യാറാക്കിയാല്‍ ഒട്ടു വൈകാതെ അത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കാരണം അതൊരു പൊതു രേഖയാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാമെന്നും കാനം പറഞ്ഞു.




Sharing is Caring