ഒരു കക്ഷിയേയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല – രമേശ് ചെന്നിത്തല


മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കക്ഷിയേയും പുതുതായി യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. കാനത്തിന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തില്‍ ഇപ്പോള്‍ ഭരണസ്തംഭനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ആട്ടും തുപ്പും സഹിച്ച് മുന്നണിയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണം. ഇടതു മുന്നണിയുടെ ഭദ്രത തകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring