ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍


ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് എം.എല്‍.എ ലോ കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികരിച്ചത്.


ചില വിദ്യാര്‍ഥികളുടേതായി മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായത്തോട് താന്‍ എതിരാണ്. വ്യക്തിപരമായി യോജിക്കാന്‍ കഴിയില്ല. ഒരു കോളജിന് അനുവദിച്ചുകൊടുക്കേണ്ട ചില സ്വാതന്ത്ര്യമുണ്ട്. കോളജിലെ അധ്യാപകനോ അധ്യാപികയോ പ്രിന്‍സിപ്പലോ കര്‍ശന സ്വഭാവക്കാരാണെങ്കില്‍ അവര്‍ രാജിവെക്കാതെ ആഹാരം കഴിക്കില്‌ളെന്ന് പറയുന്നത് ശരിയല്ല.


രാജ്യത്തെ വിദ്യാഭ്യാസത്തില്‍ അച്ചടക്കം പ്രധാനമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.



Sharing is Caring