എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
തൊട്ടുപിന്നാലെ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അടുത്തയാഴ്ച തന്നെ ചിന്നമ്മയുടെ സത്യപ്രതിജ്ഞ ഉണ്ടാകും. പാര്‍ട്ടി ഒറ്റക്കെട്ടായി ചിന്നമ്മയ്ക്ക് പിന്നില്‍ അണിനിരക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം യോഗശേഷം പറഞ്ഞു.

ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ശശികല മുഖ്യമന്ത്രി പദം കൂടി ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നിരുന്നുവെങ്കിലും ഉചിതമായ സമയമാകട്ടെ എന്ന നിലപാടിലായിരുന്നു ഇവര്‍.













