റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ത​ല​ശേ​രി-​വ​ള​വു​പാ​റ (കൂ​ട്ടു​പു​ഴ) അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കി​ടെ മാ​ട​ത്തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി റ​ബി മു​ര്‍​മ്മു (31) ആ​ണ് മ​രി​ച്ച​ത്.

നി​ര്‍​മാ​ണ ക​മ്ബ​നി​യാ​യ ഇ​കെ​കെ​യു​ടെ എ​ന്‍​ജി​നി​യ​ര്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി എം.​പി. അ​നൂ​പ് (28), നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ബം​ഗാ​ളി​ല്‍​നി​ന്നു​ള്ള ഗ​ണേ​ശ​ന്‍(20), സോ​മ​നാ​ഥ് ദാ​സ് (35) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം ഇ​രി​ട്ടി അ​മ​ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. മാ​ട​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി കെ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് മ​ണ്ണു നീ​ക്കു​ന്ന​തി​നി​ടെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ പ​ള്ളി​യു​ടെ കോ​ണ്‍​ക്രീ​റ്റ് കൊ​ടി​മ​ര​വും നി​ലം​പൊ​ത്തി.

മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം റോ​ഡി​ല്‍​നി​ന്നും 15 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലാ​ണ്. മൂ​ന്നു​പേ​ര്‍ മ​ണ്ണി​ന​ടി​യി​ല്‍ പൂ​ര്‍​ണ​മാ​യും അ​ക​പ്പെ​ട്ടു. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട സോ​മ​നാ​ഥ് ദാ​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. മ​ണ്ണി​ന​ടി​യി​ല്‍ ത​ല​ഭാ​ഗം പ​കു​തി​യോ​ളം മൂ​ടി​പ്പോ​യ അ​നൂ​പി​നെ​യും ഗ​ണേ​ഷി​നെ​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു നീ​ക്കി ശ്വ​സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​ക്കി.

പോ​ലീ​സി​ന്‍റെ​യും ഇ​രി​ട്ടി​യി​ല്‍​നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ക​മി​ഴ്ന്നു വീ​ണു​പോ​യ റ​ബി മു​ര്‍​മ്മു മ​ണ്‍​കൂ​ന​യ്ക്കു​ള്ളി​ല്‍ അ​ക​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് മ​ണ്ണി​ന​ടി​യി​ല്‍​നി​ന്നും റ​ബി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *