കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നേവിയുടെ 4 കപ്പലുകള്‍ തിരുവനന്തപുരത്തേക്ക്


പ്രതീകാത്മക ചിത്രം


കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നേവിയുടെ 4 കപ്പലുകള്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. എയര്‍ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്റ്റ‌റുകളും നാളെ തെരച്ചില്‍ ആരംഭിക്കും. ഇന്ന് നേവിയുടെ ഒരു ഹെലികോപ്ടറും ഡോര്‍ണിയര്‍ വിമാനവും തിരച്ചില്‍ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം പൂര്‍ത്തിയാക്കാനായില്ല. ഇവ നാളെ വീണ്ടും തിരച്ചില്‍ ആരംഭിക്കും.


തിരുവനന്തപുരം പൂന്തുറയില്‍നിന്ന് 29 വള്ളങ്ങളിലായി മത്സ്യബന്ധനത്തിനു പോയ 150ല്‍ പരം മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.



Sharing is Caring