റൊ​ണാ​ള്‍​ഡോ​യും മെ​സി​യും ദേ​ശീ​യ കു​പ്പാ​യ​ത്തി​ല്‍; ഇ​ന്ന് പോ​രാ​ട്ടം തീ​പാ​റും


പോ​ര്‍​ട്ടോ: 2018 റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യും ല​യ​ണ​ല്‍ മെ​സി​യും ദേ​ശീ​യ കു​പ്പാ​യ​ത്തി​ല്‍ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്നു. വെ​ള്ളി​യാ​ഴ്ച വെ​ന​സ്വേ​ല​യ്ക്കെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ മെ​സി അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ബൂ​ട്ട് കെ​ട്ടു​മ്ബോ​ള്‍ റൊ​ണാ​ള്‍​ഡോ 2020 യൂ​റോ ക​പ്പ് ഫു​ട്ബോ​ള്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ പോ​ര്‍​ച്ചു​ഗീ​സി​നാ​യി ക​ള​ത്തി​ലെ​ത്തും. ഇ​രു​വ​ര്‍​ക്കും ലോ​ക​ക​പ്പി​നു ശേ​ഷം ആ​റ് രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​യി​രു​ന്നു.


154 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 85 ഗോ​ളു​ക​ള്‍ രാ​ജ്യ​ത്തി​നാ​യി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള റൊ​ണാ​ള്‍​ഡോ 24 ന് ​സെ​ര്‍​ബി​യ​യ്ക്കെ​തി​രെ​യും ക​ളി​ക്കും. ഇ​ന്ന് യു​ക്രെ​യ്നെ​തി​രാ​യാ​ണ് മ​ത്സ​രം. ഒ​മ്ബ​ത് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ​യെ പ​രി​ശീ​ല​ക​ന്‍ ഫെ​ര്‍​ണാ​ണ്ടോ സാ​ന്‍റോ​സ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.


അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ലേ​ക്ക് മെ​സി​യെ തി​രി​ച്ചു​വി​ളി​ച്ചെ​ങ്കി​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ സ്റ്റാ​ര്‍ സ്ട്രൈ​ക്ക​ര്‍ സെ​ര്‍​ജി​യോ അ​ഗ്യൂ​റോ, ചെ​ല്‍​സി​യു​ടെ ഗോ​ണ്‍​സാ​ലോ ഹി​ഗ്വെ​യി​ന്‍, ഇ​ന്‍റ​റി​ന്‍റെ മൗ​റോ ഇ​ക്കാ​ര്‍​ഡി എ​ന്നി​വ​രെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.



Sharing is Caring