മിലാന്: യുവേഫ ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ഗോളാഘോഷം നടത്തിയ യുവന്റസ് സൂപ്പ ര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പിഴ. 20,000 യൂറോയാണ് (ഏകദേശം 1600611 രൂപ) പിഴ ഇട്ടത്. അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണിയെ അനുകരിച്ച് മോശം ആംഗ്യം കാണിച്ചതാണ് വിവാദമായത്.
കഴിഞ്ഞയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ടാം പാദ പ്രീക്വാര്‍ട്ടറിലായിരുന്നു റൊണാള്‍ഡോയുടെ അതിരുവിട്ട ആഘോഷം. രണ്ടാം പാദത്തില്‍ റൊ ണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുവന്റസ് ജയിച്ചത്. ഇതോടെ ആഗ്രിഗേറ്റ് സ്കോറില്‍ യുവെ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുവന്റസ് തോറ്റിരുന്നു. ഹാട്രിക്ക് തികച്ച ശേഷം സൈഡ്ലൈനിനടുത്തുവച്ച് കാണികള്‍ക്കു നേരെ റൊ ണാള്‍ഡോ മോശം ആംഗ്യം കാണിക്കുകയായിരുന്നു.













