റേഷന്‍കാര്‍ഡ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടയാന്‍ നിര്‍ദേശം; ഓഗസ്റ്റിലെ പെന്‍ഷനും തടഞ്ഞുവെക്കും

സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം. സൗജന്യമായി റേഷന്‍സാധനങ്ങള്‍ ലഭിക്കുന്നതിനായി ക്രിത്രിമവഴികളിലൂടെ നിരവധിപ്പേര്‍ മുന്‍ഗണനാലിസ്റ്റില്‍ റേഷന്‍കാര്‍ഡുകള്‍ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓഗസ്റ്റിലെ ശമ്പളവും പെന്‍ഷനും തടയാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങില്‍ ജോലി ചെയ്യുന്നവരും പെന്‍ഷനും കുടുംബപെന്‍ഷനും വാങ്ങുന്നവരും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഈ മാസം 30നകം അറിയിച്ച് തിരുത്തണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ രീതിയില്‍ ഇതിനുളള അപേക്ഷകള്‍ എത്തുന്നില്ല. ഇതിനെ തുടര്‍ന്നാണ് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കത്തവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് ചീഫ് സെക്രട്ടറി നളിനിനെറ്റോയോട് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *