വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

ഇന്നലെ കോടതി വിന്‍സന്റിനെ ഒരു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.എം.എല്‍.എക്ക് ജാമ്യം ലഭിച്ചാല്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്ന് വൈകീട്ട് നീാലു വരെയായിരുന്നു കസ്റ്റഡി അനുവദിച്ചിരുന്നത്. കേസില്‍ വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വേണ്ടി വിന്‍സെന്റിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം നെയ്യാറ്റിന്‍കര മുന്‍സിഫ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ അപേക്ഷ നല്‍കിയത്.എന്നാൽ ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എം.എല്‍.എ പരാതിക്കാരിക്ക് 900 കോളുകള്‍ ചെയ്‌തെന്ന പൊലിസിന്റെ വാദം തെറ്റാണെന്നും വിന്‍സെന്റിനെ കുരുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് നടത്തിയ ഗൂഢാലോചനയാണ് നിലവിലെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നുമാണ് ജാമ്യാപേക്ഷയിലെ പ്രധാന പരാമര്‍ശം. പരാതിക്കാരിയായ വീട്ടമ്മ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എം.എല്‍.എയെ 1,700 തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും ജാമ്യാപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *