റേഷന്‍കട അനിശ്ചിതകാല സമരം ഇന്നു മുതല്‍


വിവിധ ആവശ്യങ്ങളുന്നിയിച്ചു റേഷന്‍കട സമരം ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങി. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, റേഷന്‍ ഡീലേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള സ്‌റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവരടങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം.


നാളെ തൃശ്ശൂരില്‍ ചേരുന്ന സംയുക്ത സമരസമിതി യോഗം ഭാവി സമരപരിപാടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. റേഷന്‍ കമ്മീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.




Sharing is Caring