പൊടി പിടിക്കാത്ത ഫാനുകളുമായി ക്രോംപ്ടണ്‍


കൊച്ചി: സീലിംഗ് ഫാനുകളുടെ പുതിയ ശ്രേണിയുമായി ക്രോംപ്ടണ്‍. അഡ്വാന്‍സര്‍ പ്രൈം, ഓറ പ്രൈം എന്നീ പൊടി പിടിക്കാത്ത മോഡലുകള്‍ ക്രോംപ്ടണ്‍ വിപണിയിലിറക്കി.
ക്രോംപ്ടണിന്റെ ആന്റി ഡസ്റ്റ് സീലിംഗ് ഫാനുകള്‍ സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനം കുറവ് പൊടി മാത്രമേ വലിച്ചെടുക്കൂ.


നാനോടെക്‌നോളജി അധിഷ്ടിതമായ ഹൈഡ്രോഫോബിക്, ഒലിയോഫോബിക് സവിശേഷതകളുള്ള പെയിന്റാണ് ഫാനില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ക്രോംപ്ടണ്‍ എംഡി ശന്തനു ഖോസ്‌ല, സിഇഒ മാത്യു ജേക്കബ്, ക്രോംപ്ടണ്‍ ഫാന്‍സ് വൈസ് പ്രസിഡന്റ് രംഗരാജന്‍ ശ്രീരാം, ബ്രാന്‍ഡ് വൈസ് പ്രസിഡന്റ് ബിസ്വ ചക്രബര്‍ത്തി എന്നിവര്‍ പറഞ്ഞു.




Sharing is Caring