സിറ്റി-ബാഴ്‌സ പോരാട്ടം


യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് വീണ്ടും ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം.


ഗ്രൂപ്പ് സിയില്‍ ഇരു ടീമുകളും കഴിഞ്ഞ മാസംഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തിരുന്നു. ആ ദയനീയ പരാജയത്തിന് പകരം വീട്ടുക എന്നതാണ് മുന്‍ ബാഴ്‌സ കോച്ചും ഇപ്പോള്‍ സിറ്റിയുടെ പരിശീലകനുമായ പെപ്പ് ഗ്വാര്‍ഡിയോളയുടെ ലക്ഷ്യം.


ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തോടാണ് സ്റ്റര്‍ലിങ്, അഗ്യൂറോ, ഡിബ്രൂയന്‍ എന്നിവരുള്‍പ്പെട്ട സിറ്റിക്ക് പോരാടനുള്ളത്. ഇന്ന് വിജയിച്ചാല്‍ ബാഴ്‌സക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാം. കളിച്ച മുന്ന് കളികളും ജയിച്ച് 9 പോയിന്റാണ് ബാഴ്‌സക്കുള്ളത്. അതേസമയം സിറ്റിക്കും ഇന്ന് വിജയം അനിവാര്യമാണ്. നിലവില്‍ മൂന്ന് കളികൡ നിന്ന് നാല് പോയിന്റ് മാത്രമാണ് സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്ക് സെല്‍റ്റിക്കുമായി ഏറ്റുമുട്ടും. മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്കിന് മൂന്നും സെല്‍റ്റിക്കിന് ഒരു പോയിന്റുമാണുള്ളത്.



Sharing is Caring