മെക്‌സിക്കന്‍ ഗ്രാന്‍ഡ് പ്രീ: ഹാമില്‍ട്ടണ്‍ ജേതാവ്


ഫോര്‍മുല വണ്‍ മെക്‌സിക്കന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍.


മെഴ്‌സിഡസിന്റെ തന്നെ നിക്കോ റോസ്ബര്‍ഗിനെ പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ജേതാവായത്. ഇതോടെ സീസണിലെ വേഗരാജാവിനുള്ള കിരീടപ്പോരാട്ടവും ഹാമില്‍ട്ടണ്‍ സജീവമാക്കി.
ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് മൂന്നാം സ്ഥാനം.


ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗാണ് 349 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. സീസണില്‍ ഒമ്പത് വിജയങ്ങളാണ് റോസ് ബര്‍ഗ് നേടിയത്. എട്ട് കിരീടങ്ങള്‍ നേടിയിട്ടുള്ള ഹാമില്‍ട്ടണ് 330 പോയിന്റുകളാണുള്ളത്.



Sharing is Caring