ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സമര്‍പ്പിക്കില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നാം തിയ്യതിക്ക് ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. ഹൈക്കോടതിയില്‍ തനിക്കെതിരേയുള്ള കേസിന്റെ തിരക്കിലാണെന്നും ഇതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയത് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി മറ്റന്നാളാാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന തീരുമാനത്തിനുശേഷമാകും ടോം ജോസിനെതിരേ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കുന്നത്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കാണു റിപ്പോര്‍ട്ട് കൈമാറുക.














