ചെന്നൈ നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്നു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ചൂളൈമേട് സ്വദേശിനി സ്വാതി (24) ആണ് മരിച്ചത്. സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്ക്കുമ്പോള് ഒരു യുവാവ് സ്വാതിയെ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
ഇന്‍ഫോസിസ് കമ്പനിയില്‍ സോഫ്റ്റ് വേര് എന്‍ജിനിയറാണ് സ്വാതി. ഓഫിസില്‍ പോകുവാന്‍ പതിവായി രാവിലെ പിതാവാണ് സ്വാതിയെ സ്റ്റേഷനിലെത്തിച്ചിരുന്നതെങ്കിലും ഇന്ന് അതുണ്ടായില്ല.













