അഴിമതി തുടച്ചുനീക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുമെന്നും അഴിമതിരഹിത ഭരണമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയും പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ആരംഭിച്ചത്.
വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ക്രമസമാധാനം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനങ്ങള്‍
ജില്ലാ ഉപജില്ലാ തലങ്ങളില്‍ ജനകീയ സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും
ആഗോളീകരണത്തിന് ജനകീയ ബദല്‍ ഉണ്ടാക്കും
പുതിയ വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിക്കും
മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാ നടപടിയും കൈക്കൊള്ളും
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും
1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കും
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും
തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും
പുതിയ ഐടി നയം രണ്ടുമാസത്തിനകം രൂപീകരിക്കും
5 വര്‍ഷം കൊണ്ട് 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
ഗ്രാമീണ മേഖലയില്‍ അടക്കം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്ല രീതിയില്‍ നഷ്ടപരിഹാരം നല്‍കും
വികസനത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പു വരുത്തും
സ്വകാര്യ പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കും
ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും
സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും
എല്ലാ പഞ്ചായത്തുകളിലും വൈഫൈ
പച്ചക്കറി സംഭരണ വിതരണ സംവിധാനം ഉണ്ടാക്കും
കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും
38 ഗ്രാമപഞ്ചായത്തുകളില്‍ സപ്ലൈകോ ഔട്ട്ലൈറ്റുകള്‍ ആരംഭിക്കും
പരമ്പരാഗത മേഖലയില്‍ മിനിമം കൂലി ഉറപ്പാക്കും
എല്ലാ വകുപ്പുകളിലും ഇ ടെന്‍ഡര്‍ നടപ്പാക്കും
കോഴിക്കോട് – കൊച്ചി വിമാനത്താവളങ്ങള്‍ വികസിപ്പിക്കും
പഞ്ചവത്സര പദ്ധതി കാര്യക്ഷമമാക്കും.













