റിപ്പബ്ലിക് ദിനത്തില്‍ മിഠായിത്തെരുവില്‍ സംഗീത മധുരം

റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് മിഠായിതെരുവില്‍ ഇന്ത്യന്‍ നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത പരിപാടി അരങ്ങേറും .വൈകീട്ട് 6.30 മുതല്‍ രാത്രി 8 വരെയാണ് പരിപാടി. പ്രധാന നഗരങ്ങളില്‍ മാത്രം പരിപാടി നടത്തുന്ന വാദ്യസംഘം ഇതാദ്യമായാണ് കോഴിക്കോട്ട് സംഗീത മധുരവുമായി എത്തുന്നത് .

ജാസ്, ബ്രാസ് എന്നീ ബാന്‍ഡുകള്‍ക്ക് പുറമേ നഗരത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രണ്ട് ബാന്‍ഡ് സംഘവുമുണ്ട് . ബ്രാസ് ഖാന്‍ഡാണ് മിഠായിതെരുവില്‍ ആയോധന സംഗീതത്തിനൊപ്പം മാര്‍ച്ച് പാസ്റ്റ് സംഘടിപ്പിക്കുന്നത് .

വൈകീട്ട് 6.30ന് മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. എസ്. കെ. സ്‌ക്വയര്‍ മുതല്‍ 400 മീറ്റര്‍ മിഠായിതെരുവിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തും. തിരിച്ചെത്തിയ ശേഷം മാനാഞ്ചിറ മൈതാനിയിലെ വേദിയില്‍ ഇരു ബാന്‍ഡുകളും പൊതുജനങ്ങള്‍ക്കായി സംഗീത പരിപാടി തുടരും. മലയാളം ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള ജനകീയ പാട്ടുകളും ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *