റിപബ്ലിക്​ ദിനപരേഡ്; രാമക്ഷേത്രവുമായി യു.പിയും സൂ​ര്യക്ഷേത്രവുമായി ഗുജറാത്തും, ​ഭീമന്‍ കരിക്കുമായി കേരളം

ഇന്ത്യയുടെ 72 ആമത് റിപ്പബ്ലിക് ദിന പരേഡില്‍ കാണികളുടെ മനം കവര്‍ന്ന് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം. കേരളത്തിന്‍റെ സാംസ്‌കാരിക പാരമ്ബര്യം വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’ നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്.

കായലിലേക്ക് ചാഞ്ഞ് കായ്ച്ച്‌ നില്‍ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം. മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന കരിക്കിന്‍റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് തല്ലുന്ന സ്ത്രീകളും ഉണ്ട്. മുന്‍പില്‍ തെയ്യവും ഉണ്ട്. പ്രശസ്ത ടാബ്ലോ കലാകാരന്‍ ബപ്പാദിത്യ ചക്രവര്‍ത്തിയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി നിശ്ചലദൃശ്യം തയാറാക്കിയത്.

കേരളം, ഭീമന്‍ കരിക്കാണ് ഒരുക്കിയതെങ്കില്‍ ഗുജറാത്തും യു പിയും ക്ഷേത്രങ്ങളാണ് ഉയര്‍ത്തിപിടിച്ചത്. രാമക്ഷേത്രത്തിന്‍റെ നിശ്​ചലദൃശ്യമാണ് ഉത്തര്‍പ്രദേശ്​ ഒരുക്കിയത്. രാമക്ഷേത്രത്തി​നൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്​ചലദൃശ്യത്തിലുണ്ട്​. വാല്‍മീകി രാമായണം രചിക്കുന്നതാണ്​ നിശ്​ചലദൃശ്യത്തിന്‍റെ തുടക്കത്തില്‍.
മോദേരയിലെ സൂര്യക്ഷേത്രമാണ്​ ഗുജറാത്തിന്‍റെ നിശ്​ചലദൃശ്യത്തിന്‍റെ പ്രമേയം. സൂര്യക്ഷേത്രത്തിന്‍റെ സഭാമണ്ഡപവും അതിലെ 52 തൂണുകളും ദൃശ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *