രാഹുല്‍- അഖിലേഷ് സംയുക്ത റാലി റദ്ദാക്കി


ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും സംയുക്തമായി നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി.


ഗുരു രവിദാസ് ജന്മദിനാഘോഷങ്ങള്‍ നടക്കുന്നതിനാലാണ് റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച് രാഹുലിന്റെ ഓഫീസ് ഡിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കി.


കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പങ്കെടുത്ത റാലികളില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ലക്‌നോ, കാണ്‍പൂര്‍, ആഗ്ര എന്നിവിടങ്ങിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റാലി നടന്നത്.



Sharing is Caring