മുസ്ലീം- ഗുജ്ജാര്‍ വോട്ടുകളില്‍ നോട്ടമിട്ട് അഖിലേഷ്

പശ്ചിമ ഉത്തര്‍പ്രദേശിലെ 20 നിയോജകമണ്ഡലങ്ങളില്‍ മുസ്ലീങ്ങളും ഗുജ്ജറുകളും നിര്‍ണായക ശക്തിയാകുമെന്ന് അഖിലേഷ്. നേരത്തെ നടന്ന പല തെരഞ്ഞെടുപ്പുകളിലും മുസ്ലീം -യാദവ വോട്ടുകളാണ് സമാജ് വാദി പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തത്. ഇത്തവണ മുസ്ലീം-ഗുജ്ജര്‍ സഖ്യത്തിലാണ് തന്‍െ്‌റ പ്രതീക്ഷയെന്ന് അഖിലേഷ് പറഞ്ഞു.

നേരത്തെ ഗുജ്ജര്‍ സമുദായത്തിന് കെയ് രാന, ഷാമിലി തുടങ്ങിയ മണ്ഡലങ്ങളിലും സഹറന്‍ പൂര്‍ ജില്ലയിലെ ചിലയിടങ്ങളിലും മാതമാണ് സ്വാധീനമുണ്ടായിരുന്നത്.ഗുജ്ജര്‍ മുസ്ലംങ്ങളുമായി സഖ്യ മുണ്ടാക്കിയതോടെ അവര്‍ നിര്‍ണായ ശക്തയായി മാറിയിരിക്കുകയാണ്.

പത്ത് ഗുജ്ജാര്‍ സമുദായംഗങ്ങളെ സമാജ് വാദി പാര്‍ട്ടി ഗോദയിലിറക്കിയിട്ടുളളത്. ജാട്ട് വിഭാഗത്തില്‍ നിന്ന് ആറ് പേരെയും മുസ്ലീങ്ങളില്‍ നിന്ന് പത്ത് പേരെയും മത്സരിപ്പിക്കുന്നുണ്ട്. നാളെ 72 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മിക്ക ഗുജ്ജാറുകളും ഹിന്ദു മതം പിന്തുടരുന്നവരാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ ഇസ്ലാം മതത്തിലും വിശ്വസിക്കുന്നു. പരമ്പരാഗതമായി ജാട്ടുകളും ഗുജ്ജാറുകളും വര്‍ഗ ശത്രുക്കളാണ്. ഇവര്‍ ജാതിയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്യാറുളളതും.

മുന്‍പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായ ചൗധരി ചരണ്‍സിംഗ് ജാട്ടുകളെയും ഗുജ്ജാറുകളെയും മുസ്ലീങ്ങളെയും യാദവരെയും രജപുത്രരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. കാര്‍ഷിക സമൂഹത്തെ ഒറ്റസഖ്യമാക്കാനായിരുന്നു എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ഇക്കാര്യത്തില്‍ പശ്ചിമ യുപിയില്‍ വിജയിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *